Foot Ball Stories Top News

ലൂഡോവിക്ക് ജിയൂലി – ബാഴ്സയുടെ ഉയർത്തെഴുനെൽപ്പിൽ നിർണായക പങ്കു വഹിച്ച നിശബ്ദ പോരാളി

March 26, 2020

author:

ലൂഡോവിക്ക് ജിയൂലി – ബാഴ്സയുടെ ഉയർത്തെഴുനെൽപ്പിൽ നിർണായക പങ്കു വഹിച്ച നിശബ്ദ പോരാളി

ഇരുണ്ടയുഗത്തിന്‍െറ കരാളപിടുത്തത്തില്‍ ബാഴ്സ നീറിയൊരു കാലമുണ്ടായിരുന്നു… ഫുട്ബോളിലെ പെര്‍ഫെക്ഷനായ മെസ്സിക്കും പെപ്പ് യുഗത്തിനും മുമ്പ്… ലീഗ് നേടാനാകാത്ത 6 വര്‍ഷങ്ങള്‍…യുസില്‍ യോഗ്യത പോലുമില്ലാത്ത സീസണുകളുണ്ടായിരുന്നു…വാന്‍ഗാല്‍ ശ്രമിച്ചു നോക്കി…പരാജയപെട്ടു..

ഒടുവില്‍ ബാഴ്സയെ വീണ്ടെടുക്കുക എന്ന ലക്ഷ്യമേറ്റെടുത്തത് റൈക്കാര്‍ഡായിരുന്നു… തീര്‍ച്ചായായും റൈക്കാര്‍ഡിന് ആയുധങ്ങളുണ്ടായിരുന്നു..ഇതിഹാസമായി പിന്നീട് വളര്‍ന്ന റൊണാള്‍ഡീഞ്ഞോ.. ഗോളടി യന്ത്രമായ എറ്റൂ..എക്കാലത്തേയും ഇതിഹാസങ്ങളായി വളര്‍ന്ന ചാവി , ഇനിയസ്റ്റ, പുയോള്‍…

 

നമ്മളൊരു പേര് മറന്നു…അല്ല ആരുമത്രയോര്‍ക്കാറില്ല….അയാള്‍ ബാഴ്സയുടെ മുന്‍ നിരയില്‍ ഡീഞ്ഞോയോടും എറ്റുവിനോടുമൊപ്പം അധ്വാനിക്കുകയായിരുന്നു… ഡീഞ്ഞോയെ പോലെ കാണികളെ കൈയിലെടുക്കാനുളള മാന്ത്രിക സ്കില്ലോ എറ്റുവിനെ പോലെ പെര്‍ഫെക്ട് ഫിനിഷറൊ അല്ലായിരുന്നു അയാള്‍…എന്നാല്‍ അയാള്‍ അത്യധ്വാനിയായിരുന്നു… വേഗത കൊണ്ടും പൊസിഷനിങ്ങ് കൊണ്ടും തന്‍േറതായ ഒരു സാന്ന്യധ്യം അയാള്‍ ഉണ്ടാക്കിയെടുത്തു…വിവിധ സിസ്റ്റങ്ങളില്‍ പൊസിഷനുകളില്‍ അനായാസമായി അയാള്‍ക്ക് ഇണങ്ങി ചേരാനായി..എതിര്‍ ഫുള്‍ബാക്ക്സുകളെ അയാള്‍ തുടര്‍ച്ചയായി അലോസരപെടുത്തി..ഒപ്പം ബോക്സില്‍ അയാള്‍ ഒരു സന്ന്യധ്യമായി നില കൊണ്ടു.

2004 ല്‍ ആണ് ലൂഡോവിക്ക് ജിയൂലി ബാഴ്സിലോണയിലെത്തുന്നത്. തലേ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ മൊണോക്കയുടെ പ്രധാനതാരങ്ങളിലൊരാളായിരുന്നു ജിയൂലി..ആ സീസണില്‍ മൊണോക്കോക്ക് വേണ്ടി 18 ഗോളുകള്‍ നേടി. പോര്‍ട്ടോയോട് 3-0 ത്തിന് തോറ്റ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റയാള്‍ക്ക് ആദ്യ പകുതിയിലേ പിന്‍വാങ്ങേണ്ടി വന്നിരുന്നു…

റേസിങ്ങ് സാനന്‍െററിനെതിരെ ഗോളടിച്ച് കൊണ്ടാണ് അയാള്‍ ബാഴ്സ കരിയര്‍ തുടങ്ങിയത്..അതി വേഗത്തില്‍ റൈക്കാര്‍ഡ് സിസറ്റത്തില്‍ അയാള്‍ ഇണങ്ങി ചേര്‍ന്നു…പന്തെത്തിച്ചു നല്‍കുകയായിരുന്നു പ്രധാന്യ ദൗത്യമെങ്കിലും അയാള്‍ ഗോളുകളും നേടി കൊണ്ടിരുന്നു.. 6 വര്‍ഷത്തിന് ശേഷം ബാഴ്സ ലീഗ് നേടിയ ആ വര്‍ഷം എറ്റുവിന് പുറകില്‍ സെക്കന്‍െറ് ഗോള്‍ സ്കോറര്‍ അയാളായിരുന്നു…പല കളികളും പരിക്ക് മൂലം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും കണക്കിലെടുക്കണം..എറ്റുവിനും ഡീഞ്ഞോക്കുമൊപ്പം ബാഴ്സയുടെ മുന്‍ നിരയുടെ കില്ലിങ്ങ് സാന്ന്യധ്യമായി ജിയൂലി..

ഡീഞ്ഞോയുടേയും എറ്റുവിന്‍െറയുമൊപ്പം ബാഴ്സ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സീസണുകളിലൊന്നില്‍ ജിയൂലിയും തകര്‍ത്താടി 2005-06 സീസണില്‍..ഗോളുകള്‍ കുറവായിരുന്നു…പക്ഷേ മുന്‍നിരയില്‍ അയാള്‍ ഡീഞ്ഞോ എറ്റു സഖ്യത്തിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കി..ജൂലിയാനോ ബെല്ലറ്റിയും ജിയൂലിയും ചേര്‍ന്ന് പുതിയൊരു മാനം വലത് വശത്തേ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഈ സീസണിലെ അയാളുടെ ഏറ്റവും വലിയ നിമിഷം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എസി മിലാനെതിരെ സാന്‍സീറോയില്‍ നേടിയ ഗോളാണ്. എസി മിലാന്‍ ആയിരുന്നു യുസില്‍ നേടാന്‍ ഫേവററ്റ്സ്. സാന്‍സീറൊയില്‍ ജയിക്കുക അക്കാലത്ത് അത്രയേറെ ദുഷ്ക്കരമായിരുന്നു..എന്നാല്‍ ഡീഞ്ഞോയുടെ പാസ്സില്‍ വേഗത ആന്‍െറിസിപ്പഷന്‍ പൊസിഷനിങ്ങ് ഫിനിഷിങ്ങ് എല്ലാം ഒത്ത് ചേര്‍ന്നൊരു ഗോള്‍..രണ്ട് പാദങ്ങളിലുമായി ആകെ പിറന്നൊരു ഗോള്‍… ഫൈനലില്‍ ആഴ്സണലിനെതിരെ വീണ്ടും ഒരു ഗോള്‍ നേടിയെങ്കിലും അതിന് മുമ്പ് ലെഹ്മാന്‍ എറ്റുവിനെ ഫൗള്‍ ചെയ്തതിനാല്‍ ഗോള്‍ ക്യാന്‍സല്‍ ചെയ്ത് ലെഹ്മാന് റെഡ്കാര്‍ഡും ബാഴ്സക്ക് ഫ്രീകിക്കും നല്‍കി.. ബാഴ്സ 2-1 ജയത്താേടെ ബാഴ്സ അവരുടെ ചരിത്രത്തിലെ രണ്ടാം യുസില്‍ നേടി…

മെസ്സിയുടെ ഉദയം കണ്ട അടുത്ത സീസണില്‍ ജിയൂലിക്ക് അവസരങ്ങള്‍ കുറവായിരുന്നു. നെറ്റില്‍ പോലും മെസ്സിയോട് പിടച്ച് നില്‍ക്കാനാകുന്നില്ലെന്ന് ജിയൂലി അക്കാലത്ത് പറഞ്ഞിരുന്നു. 15 സ്റ്റാര്‍റ്റുകളേ ആ സീസണില്‍ ജിയൂലിക്ക് കിട്ടിയുളളു..അയാളുടെ ബാഴ്സ കരിയര്‍ അവിടെ അവസാനിക്കുകയായിരുന്നു…

അടുത്ത സീസണില്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഫുട്ബോളര്‍മാരിലൊരാള്‍ ബാഴ്സ ചരിത്രത്തിലെ എക്കാലത്തേയും താരത്തിന് ബാറ്റണ്‍ കൈമാറി അയാള്‍ റോമയിലേക്ക് പോയി…ഇരുണ്ട യുഗത്തില്‍ നിന്ന് ബാഴ്സയെ കൈപിടച്ച് കയറ്റുന്നതില്‍ തന്‍െറ സിഗ്നേച്ചര്‍ എഴുതി ചേര്‍ത്ത് കൊണ്ട്…

Rayemon Roy

Leave a comment