സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ അടി തെറ്റി ചെൽസി:
ചെൽസി ബയേൺ മ്യൂണിക്കിനോട് മൂന്ന് ഗോളുകൾക് പരാജയപെട്ടു. സ്വന്തം കാണികളുടെ മുന്നിൽ ചെൽസിക്ക് നാണംകെട്ട തോൽവി. സെർജി ഗ്നാബ്രി, ലെവൻഡോസ്കി എന്നിവർ ബയേൺ മ്യൂണിക്കിന് വേണ്ടി ഗോൾ നേടി. മത്സരത്തിൽ മർക്കസ് അലോൺസോ റെഡ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ സെർജി ഗ്നാബ്രി ആദ്യ ഗോൾ നേടി. ലെവൻഡോസ്കി ആണ് അസിസ്ററ് നൽകിയത്. 54ആം മിനുട്ടിൽ സെർജി ഗ്നാബ്രി രണ്ടാമതും ഗോൾ നേടി. ലെവൻഡോസ്കി ആണ് വീണ്ടും അസിസ്ററ് നൽകിയത്. മൂന്നാം ഗോൾ നേടിയത് ലെവൻഡോസ്കിയാണ്.






































