Foot Ball Top News

ഇറ്റലിയിൽ കൊറോണ ഭീതി;ഇറ്റാലിയൻ സീരി എയിലെ മൂന്ന് മത്സരങ്ങൾ മാറ്റിവച്ചു

February 23, 2020

ഇറ്റലിയിൽ കൊറോണ ഭീതി;ഇറ്റാലിയൻ സീരി എയിലെ മൂന്ന് മത്സരങ്ങൾ മാറ്റിവച്ചു

വടക്കൻ ഇറ്റലിയിൽ കൊറോണ വൈറസ് ഭീതി മൂലം ഇൻറ്റർ മിലാൻ vs സാംപ്‌ടോറിയ അടങ്ങുന്ന മൂന്ന് സീരി എ മത്സരങ്ങൾ മാറ്റിവെച്ചു.അറ്റ്ലാന്റ vs സസുവോളോ ,ഹെല്ലാസ് വെറോണ vs കാഗിലരി എന്നീ മത്സരങ്ങളും മാറ്റിവെച്ചു.ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ ഗുയിസെപ്പോ കൊണ്ടേ വെനെറ്റോ,ലൊമ്പാർഡി എന്നീ സ്ഥലങ്ങളിലെ എല്ലാ കായിക ഇനങ്ങളും മാറ്റി വെച്ചതായി അറിയിച്ചു.

 

ഇന്റർമിലാൻ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.ജുവെന്റസായി ആറ് പോയിന്റും,ലാസിയോ എഫ്‌സിയുമായി രണ്ട് പോയിന്റും പുറകിലാണ് ഇന്റർമിലാൻ.ഇറ്റലിയിൽ 79 കേസുകൾ കൊറോണ സ്ഥിതീകരിക്കുകയും രണ്ട് മരണം കൊറോണ മൂലമാന്നെന്നുമാണ് റിപോർട്ടുകൾ.പുതുക്കിയ തീയതികൾ പിന്നീട് ക്ലബ് അധികൃതർ അറിയിക്കും.ഇന്റർമിലാന്റെ അടുത്ത സീരി എ മത്സരം ജുവന്റസിനോടാണ്.മത്സരം ജുവെന്റസ് ഹോം ഗ്രൗണ്ടായ അല്ലൈൻസ് സ്റ്റേഡിയത്തിലാണ് മത്സരം.

Leave a comment