Foot Ball Top News

രക്ഷകനായി ഗബ്രിയേൽ ജെസുസ്;ലെയ്‌സെസ്റ്റർ സിറ്റിയെ മറികടന്ന് മാഞ്ചെസ്റ്റെർ സിറ്റി

February 23, 2020

രക്ഷകനായി ഗബ്രിയേൽ ജെസുസ്;ലെയ്‌സെസ്റ്റർ സിറ്റിയെ മറികടന്ന് മാഞ്ചെസ്റ്റെർ സിറ്റി

കിംഗ് പവർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചെസ്റ്റെർ സിറ്റിക്ക് നേരിയ വിജയം.സ്കോർ ലൈൻ 1-0.സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തത് ഗബ്രിയേൽ ജെസുസാണ്.ഇതോടെ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.ലെയ്‌സെസ്റ്റർ സിറ്റി തൊട്ട് പുറകെ മൂന്നാം സ്ഥാനത്തും.

 

മാഞ്ചെസ്റ്റെർ സിറ്റിക്ക് അടുത്ത ആഴ്ചയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടും.ഇപ്പോൾ നേടിയ ഈ വിജയം മാഞ്ചസ്റ്റർ സിറ്റി ടീം അംഗങ്ങൾക്കും പെപ് ഗാർഡിയോളക്കും നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നും ആയിരിക്കില്ല.മത്സരത്തിനുടനീളം പന്ത് കൈവശം വെച്ച് കളിച്ചത് സിറ്റി ആയിരുന്നെങ്കിലും ഗോൾ മാത്രം മത്സരത്തിൽ കാണാതായി.കളിയുടെ 9 ആം മിനുട്ടിൽ ജെയ്‌മി വാർഡിക്ക് ലഭിച്ച മികച്ച അവസരം മുതലാക്കാൻ അദ്ദേഹത്തിനായില്ല.60 ആം മിനുട്ടിൽ ഗുൻഡോഗന്റ്ടെ ഷോട്ട് ഡെന്നിസ് പറേറ്റിന്റെ കൈയിൽ ടച്ച് കണ്ടെത്തി പെനാൽട്ടി വിധിച്ചു.എന്നാൽ അഗുറോയുടെ പെനാൽട്ടി കിക്ക് ലെയ്‌സെസ്റ്റർ സിറ്റി ഗോളി തടഞ്ഞു.അഗുറോയെ പിൻവലിച്ചു കോച്ച് ജെസ്യൂസ്‌നെ ഇറക്കി മൂന്നാം മിനുട്ടിൽ അദ്ദേഹം ടീമിന് വേണ്ടി ഗോൾ നേടി. റിയാദ് മഹ്‌റീസാണ് അസിസ്റ് നൽകിയത്.

 

 

Leave a comment