Foot Ball Top News

വീണ്ടും ഗോൾ നേടി ഹാലാൻഡ് ; ബൊറൂസിയ ഡോർട്മുണ്ടിന് അനായാസ വിജയം.

February 23, 2020

വീണ്ടും ഗോൾ നേടി ഹാലാൻഡ് ; ബൊറൂസിയ ഡോർട്മുണ്ടിന് അനായാസ വിജയം.

വെസ്റ്റർ സ്റ്റേഡിയനിൽ നടന്ന മത്സരത്തിൽ പകരം വീട്ടി ഡോർട്മുണ്ട്.ഡിഎഫ്‌ബി കപ്പിൽ നിന്ന് തങ്ങളെ പുറത്താക്കിയ വെർഡർ ബ്രെമേനെ അവരുടെ കാണികളുടെ മുന്നിൽ തനെ മുട്ടുകുത്തിച്ചു ഡോർട്മുണ്ട്.സഗാഡോ ,എർലിങ് ഹാലാൻഡ് എന്നിവർ ബൊറൂസ്സിയക്ക് വേണ്ടി ഗോൾ നേടി.

 

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.രണ്ടാം പകുതിയിൽ 52 ആം മിനുട്ടിൽ ഡോർട്മുണ്ടിന് ലഭിച്ച കോർണർ കിക്ക്‌ ജാഡൻ സാഞ്ചോ നൽകിയ ക്രോസിൽ സഗാഡോ പന്ത് വലയിലെത്തിച്ചു .മത്സരത്തിന്റെ 65 ആം മിനുട്ടിൽ അച്ചറഫ് ഹക്കിമി നൽകിയ ലോ ക്രോസിൽ എർലിങ് ഹാലാൻഡ് അടുത്ത ഗോൾ നേടി.വിജയം നേടി ബൊറൂസിയ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിർത്തി.കോച്ച് ലൂസിയെൻ ഫേവറേ ജാഡൻ സാഞ്ചോ,അച്ചറഫ് ഹക്കിമി,തോർഗൻ ഹസാർഡ് എന്നിവരെ പിൻവലിച്ചു.

Leave a comment