Foot Ball Top News

ബുണ്ടസ്‌ലിഗയിൽ ഇന്ന് ഡോർട്മുണ്ടും ആർബി ലെയ്‌പ്‌സിഗും ഇറങ്ങും.

February 22, 2020

ബുണ്ടസ്‌ലിഗയിൽ ഇന്ന് ഡോർട്മുണ്ടും ആർബി ലെയ്‌പ്‌സിഗും ഇറങ്ങും.

ബുണ്ടസ്‌ലിഗയിൽ ഇന്ന് രണ്ടാം സ്ഥാനത്തുള്ള ആർബി ലെയ്‌പ്‌സിഗ് ആറാം സ്ഥാനത്തുള്ള ഷാൽക്കെയുമായി ഏറ്റുമുട്ടും.മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡോർട്മുണ്ട് പതിനേഴാം സ്ഥാനത്തുള്ള വെർഡർ ബ്രെമെനുമായി ഏറ്റുമുട്ടും.

ഡോർട്മുണ്ട് വെർഡർ ബ്രെമെന്ടെ ഹോം ഗ്രൗണ്ടായ വെസർ സ്റ്റേഡിയത്തിൽ നടക്കും.ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം.ഡിഎഫ്‌ബി കപ്പിൽ ഡോർട്മുണ്ടിനെ പുറത്താക്കിയത് വെർഡർ ബ്രെമെൻ ആണ്.അന്നത്തെ പക വീട്ടാനും കൂടിയുള്ള വേദിയാകും ഇത്.ബൊറൂസിയ താരം ജൂലിയൻ ബ്രണ്ടത് തിരിച്ചെത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.മറ്റൊരു മത്സരത്തിൽ ലെയ്‌പ്‌സിഗ് ഷാൽകെയെ നേരിടും.മത്സരം ഷാൽകെയുടെ ഹോം ഗ്രൗണ്ടായ വെൽറ്റിൻസ് അരീനയിലാണ്.മത്സരം ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ്.ആർബി ലെയ്‌പ്‌സിഗിന്   യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനെ അവരുടെ ഹോമിൽ പോയി തോൽപ്പിച്ച് വന്നതിന്റെ ആത്മവിശ്വാസമുണ്ടാകും..ആർബി ലെയ്പ്‌സിഗ് ആരാധകരുടെ പ്രതീക്ഷ ടിമോ വെർണറിൽ ആയിരിക്കും.

Leave a comment