ക്യാമ്പ്നൗവിൽ ഇന്ന് ബാഴ്സക്കെതിരെ ഐബർ; ബ്രാത്ത് വൈറ്റ് ഇന്ന് അരങ്ങേറിയേക്കും.
സ്പാനിഷ് ലാ ലിഗയിൽ ഇന്ന് ബാർസിലോണ എഫ്‌സി 16 ആം സ്ഥാനത്തുള്ള ഐബറിനെ നേരിടും.ക്യാമ്പ് നൗവിലാണ് മത്സരം.ഇന്ത്യൻ സമയം രാത്രി 8 :30 ക്ക് മത്സരം തുടങ്ങും. ബാഴ്‌സയുടെ പുതിയ സൈനിങ് ആയ ബ്രാത്ത് വൈറ്റ് ഇന്ന് ഇറങ്ങിയേക്കും എന്നാണ് സൂചന.
ബാഴ്‌സ അടുത്ത ആഴ്ച യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ നാപോളിയുമായി ഏറ്റുമുട്ടും.അതിനു മുന്നോടിയായി സ്‌ക്വാഡ് ഡെപ്ത് പരീക്ഷിക്കാൻ കിട്ടിയകോച്ച് ക്വിക്കി സെത്തിയെന്ന് നല്ലൊരു അവസരമാണ് ഇത്. ബാഴ്സയ്ക്കു സുരേഴ്,ഡെമ്പെലെ എന്നിവർ പരിക്കേറ്റ് പുറത്താണ്.ജൂനിയർ ഫിർപ്പോ ലെഫ്റ് ബാക്ക് പൊസിഷനിൽ അൽബക്ക് പകരം ഇറങ്ങിയേക്കും.ആരാധകരുടെ ശ്രദ അവരുടെ പുതിയ താരമായ ബ്രാത്ത് വൈറ്റിലാകും.അദ്ദേഹത്തിനെ കോച്ച് സെത്തിയെൻ എങ്ങനെ ഉപയോഗിക്കുംഎന്നതും ആരാധകർ ഉറ്റുനോക്കുനുണ്ട്.






































