മാഞ്ചെസ്റ്റെർ സിറ്റി ലെയ്സെസ്റ്റർ സിറ്റിയ്ക്കെതിരെ;പ്രീമിയർ ലീഗിൽ ഇന്ന് തീപാറും
പ്രീമിയർ ലീഗിൽ ഇന്ന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റെർ സിറ്റിയും മൂന്നാം സ്ഥാനത്തുള്ള ലെയ്സെസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് നടക്കുന്നത്.മത്സരം ലെയ്സെസ്റ്റർ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിലാണ് .
മാഞ്ചെസ്റ്റർ സിറ്റിക്ക് ഇപ്പോൾ ശനി ദിശയാണ്.തന്റെ മുൻ ക്ലബായ ബാർസിലോണ എഫ്സി സിറ്റിയെ പഴി പറഞ്ഞതിൽ കോച്ച് പെപ് ഗാർഡിയോള ക്ലബ് പ്രസിഡന്റ് ബർടോമിയുമായി ഉരസിയിരുന്നു.ലെയ്സെസ്റ്റർ സിറ്റി താരമായ ഹംസ ചൗധരി സസ്പെന്‍ഷനിലാണ്.മാഞ്ചെസ്റ്റെർ സിറ്റിയിൽ റഹീം സ്റ്റെർലിങ് ഈ ആഴ്ച്ച പരിക്ക് കഴിഞ്ഞു തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇന്നത്തെ മത്സരത്തിൽ ലെയ്സെസ്റ്റർ സിറ്റി ജയിച്ചാലും അവർക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞേക്കില്ല.






































