Foot Ball Top News

പൂരം കൊടിയേറി ഇനിയുള്ള കാത്തിരിപ്പ് ആറാട്ടിന് വേണ്ടി;യൂറോപ്പ ലീഗ് ഈസ് ബാക്ക്

February 20, 2020

പൂരം കൊടിയേറി ഇനിയുള്ള കാത്തിരിപ്പ് ആറാട്ടിന് വേണ്ടി;യൂറോപ്പ ലീഗ് ഈസ് ബാക്ക്

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇനി ഈ ആഴ്ച ഇല്ലെങ്കിലും ആരാധകർക് ആവേശമായി യൂറോപ്പ റൗണ്ട് ഓഫ് 32 ഇന്ന് ആരംഭിക്കും.ആദ്യ ദിവസം തന്നെ ആരാധകരെ പിടിച്ചിരുത്തുന്ന മത്സരക്രമങ്ങളാണ് യൂറോപ്പ ലീഗിന്റ്റെത്.ആദ്യ മത്സരം വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ബെൽജിയൻ ക്ലബ് ബ്രൂജിനെ നേരിടും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരക്ക് ക്ലബ് ബ്രൂജിന്റെ ഹോം ഗ്രൗണ്ടായ ജാൻ ബ്രെയ്‌ഡൽ സ്റ്റേഡിയത്തിൽ നടക്കും.

 

കൂടാതെ ഇന്റർമിലാൻ ബൾഗേറിയൻ ക്ലബായ ലുഡോഗോരേറ്സ് ഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടായ ലുഡോഗോരേറ്സ് അരീനയിൽ നേരിടും.മത്സരം രാത്രി 11 :25 ന് ആരംഭിക്കും.മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബായ ഗെറ്റാഫെ സിഎഫ് അജാക്സ് ആംസ്റ്റർഡാമിനെ നേരിടും.മത്സരം ഗെറ്റാഫെ ഹോം ഗ്രൗണ്ടായ കോളിസിയെം അൽഫോൻസോ പെരെസിൽ നടക്കും.മറ്റൊരു പ്രധാനപെട്ട മത്സരത്തിൽ റോമ ബെൽജിയൻ ക്ലബായ ജൻറ് ഫ്‌സിയെ നേരിടും.മത്സരത്തിന് ആതിഥേയം വഹിക്കുന്നത്ത് റോമൻ ഹോമായ സ്റ്റേഡിയോ ഒളിംപിക്കോയാണ് . ഇന്ത്യൻ സമയം നാളെ രാവിലെ 1:30ക്കാണ് മത്സരം.

 

 

Leave a comment