Foot Ball Top News

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് പൊടിപ്പാറും;അറ്റ്ലാന്റ വലെൻസിയ്ക്കെതിരെ

February 19, 2020

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് പൊടിപ്പാറും;അറ്റ്ലാന്റ വലെൻസിയ്ക്കെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഇറ്റാലിയൻ ക്ലബായ അറ്റ്ലാന്റ സ്പാനിഷ് വമ്പന്മാരായ വലെൻസിയക്കെതിരെ.മിലാനിലെ സാൻ സിറോയിലാണ് മത്സരം അരങ്ങേറുന്നത്.സ്റ്റേഡിയം നവീകരണം മൂലം അറ്റലാന്റയുടെ യൂറോപ്യൻ മത്സരങ്ങൾ സംസിറോയിലാണ് നടത്തി വരുന്നത്..ഇന്ത്യൻ സമയം രാത്രി ഒന്നരക്കാണ് മത്സരം.ഇന്ന് നടക്കാൻ പോകുന്നത് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായിരിക്കും.

 

ഈ സീസണിൽ ലാലിഗയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ വലെൻസിയ്ക്ക് ആയില്ലെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന പ്രകടനമാണ് വലൻസിയ കാഴ്ച്ച വെച്ചത്.ചെൽസിയെ അവരുടെ ഹോമിൽ മുട്ടുകുത്തികുകയും അജാക്സിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതും വലൻസിയ തന്നെ .എന്നാൽ അറ്റലാന്റയുടെ അവസ്ഥ നേരെ തിരിഞ്ഞാണ് .സീരി എ ഇൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചാമ്പ്യൻസ് ലീഗിൽ സ്ഥിരത ഇല്ലായ്മയും അറ്റ്ലാന്റാക്ക് തലവേദന സൃഷ്ടിക്കുന്നു.

Leave a comment