ഇന്ത്യൻ ഹോക്കി താരം വിവേക് സാഗർ പ്രസാദിനെ റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
ഇന്ത്യൻ പുരുഷ ഹോക്കി ടീം മിഡ് ഫീൽഡർ വിവേക് സാഗർ പ്രസാദിനെ 2019 ലെ റൈസിംഗ് താരമായി ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ തിങ്കളാഴ്ച തിരഞ്ഞെടുത്തു. എല്ലാ ദേശീയ അസോസിയേഷൻ വോട്ടുകളിലും 50 ശതമാനം, 23 ശതമാനം മാധ്യമ വോട്ടുകൾ, 15.1 ശതമാനം ആരാധകരുടെ വോട്ടും എല്ലാംകൂടി ചേർന്ന് 34.5 ശതമാനം വോട്ടുകൾ നേടിയാണ് താരം ഈ അവാർഡിന് അർഹനായത്.കാസെല്ല 22 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും, മൂന്നാം സ്ഥാനത്തുള്ള ഗവേഴ്സിന് 20.9 ശതമാനം വോട്ടുകൾ ലഭിച്ചു.
വെറും 17 വയസ്സുള്ളപ്പോൾ, ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വിവേക് മാറി. 2019 സുൽത്താൻ അസ്ലാൻ ഷാ കപ്പിൽ ഫൈനലിൽ കൊറിയയോട് ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ട് വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു വിവേക്. 2019 ലെ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരങ്ങളിൽ അംഗമായിരുന്നു അദ്ദേഹം – എഫ്ഐഎച്ച് സീരീസ് ഫൈനലുകളും തുടർന്നുള്ള എഫ്ഐഎച്ച് ഒളിമ്പിക് ക്വാളിഫയറുകളും.ഈ അംഗീകാരം നേടാൻ സഹായിച്ചതിന് വിവേക് എല്ലാവരോടും നന്ദി പറഞ്ഞു.






































