Hockey Top News

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ കിരീടം ഹരിയാനയ്ക്ക്

February 10, 2020

author:

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ കിരീടം ഹരിയാനയ്ക്ക്

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന കിരീട പോരാട്ടത്തിൽ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യെ ഹരിയാന തോൽപ്പിച്ചു. വമ്പൻ ജയമാണ് ഹരിയാന നേടിയത്. മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് അവർ സായിയെ തോൽപ്പിച്ചത്. മത്സരത്തിലുടനീളം ഹരിയാനായാണ് ആധിപത്യം സ്ഥാപിച്ചത്. ഹരിയാനയുടെ രണ്ടാം കിരീടമാണിത്. സായിയുടെ സമിത മിന്‍സും ബേതാന്‍ ഡുങ് ഡുങ്ങും വളരെ മോശം പ്രകടനമാണ് ഫൈനലിൽ നടത്തിയത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഹരിയാന 19ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. പിന്നീട് 21,47, 50 എന്നീ മിനിറ്റുകളിലാണ് ബാക്കി ഗോളുകൾ പിറന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഹരിയാന ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ലൂസേഴ്‌സ് ഫൈനലിൽ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ച്‌ മധ്യപ്രദേശ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

Leave a comment