ഒന്നാം ടെസ്റ്റ് : ബംഗ്ലാദേശിനെ 233ന് ഒതുക്കി പാകിസ്ഥാൻ
പാകിസ്ഥാൻ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ്ങ് തകർച്ച. ഇന്നലെ ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 233 റൺസിന് പാകിസ്ഥാൻ പുറത്താക്കി. ടോസ് നേടിയ പാകിസ്ഥാൻ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഷഹീന്‍ ഷാ അഫ്രീഡിയാണു ബംഗ്ലാദേശിന്റെ അന്തകനായത്. വെളിച്ചകുറവ് മൂലം മൽസരം ഇന്നലെ നേരത്തെ അവസാനിപ്പിച്ചു.
ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായി. വലിയ ഒരു കൂട്ട്കെട്ട് ഉണ്ടാക്കാൻ അവർക്കായില്ല. നജ്‌മുള്‍ ഹുസൈന്‍ (44) നായകന്‍ മോമിനുള്‍ ഹഖും (30),മുഹമ്മദ് മിഥുനും (63) മഹ്‌മദുള്ളയും (25), ലിട്ടന്‍ ദാസ് (33) എന്നിവർ മാത്രമാണ് ചെറുത്ത് നിൽപ്പ് നടത്തിയത്. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ്, ഹാരിസ് സൊഹൈല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.






































