അഞ്ച് മാറ്റങ്ങളുമായി എത്തിയിട്ടും രക്ഷയില്ല: ബ്ലാസ്റ്റേഴ്‌സിന് സമനില
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സ് മൽസരം സമനിലയിൽ അവസാനിച്ചു. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ നേടാതെ സമനിലയിൽ പിരിഞ്ഞു. വിജയിക്കാനാകുമായിരുന്ന നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പിഴവുകൾ മൂലം നഷ്ടമായി. പ്ലേ ഓഫ് സാധ്യത ഇല്ലാതിരുന്നിട്ടും വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.
വിരസമായ ആദ്യപകുതിയിൽ എടുത്തുപറയക്ക കാര്യങ്ങൾ ഒന്നും തന്നെയുണ്ടായില്ല. സീസണില്‍ ആകെ രണ്ടു ജയം മാത്രമേ നോര്‍ത്ത് ഈസ്റ്റിനുള്ളൂ, കൂടാതെ ജയമില്ലാത്ത അവരുടെ പത്താം മൽസരമാണ് ഇനങ്ങളെ നടന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി ഇറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിഖിൽ കാദം ഗോളിനായി ശ്രമിച്ചുവെങ്കിലും താരത്തിൻറെ ഷോട്ട് ബിലാൽ ഹുസൈൻ ഖാൻ തടഞ്ഞു. 53ആം മിനിറ്റിൽ മൊഹമദു ജിന്നിംങിന്റെ ഗോൾ ശ്രമം നോർത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയ് തടഞ്ഞു. ഇത് രണ്ടും ഒഴിച്ചാൽ ബാക്കിയെല്ലാം യന്ത്രികമായിരുന്നു. കളി സമനിലയിലായതിനാൽ ക്ലബ് അവാർഡ് ഇരു ടീമുകളും പങ്കിട്ടു. മാരുതി സുസുക്കി ലിമിറ്റ്ലെസ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് മൊഹമദു ജിന്നിംഗ് നേടിയപ്പോൾ ഫെഡറിക്കോ ഗാലെഗോ ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് നേടി.






































