Cricket Top News

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ വനിത ടി20യിൽ തോൽവി

February 7, 2020

author:

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ വനിത ടി20യിൽ തോൽവി

ഇന്ത്യ ഇംഗ്ളണ്ട് ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 124 റണ്‍സ് ഇംഗ്ലണ്ട് വനിതകൾ 18.1 ഓവറില്‍ മറികടന്നു. ബാറ്റിങ്ങിൽ പാളിയതാണ് ഇന്ത്യൻ വനിതകൾക്ക് വിനയായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാന(45)യുടെ ഒറ്റയാൾ പോരാട്ടത്തിൽ ആണ് ആറ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ സ്‌കൈവര്‍(50), ഹെതര്‍ നൈറ്റ്(18), ഫ്രാന്‍ വില്‍സണ്‍(20) എന്നിവർ മികച്ച പ്രകടനം നടത്തിയ അനായാസ വിജയം സ്വന്തമാക്കി. ഇന്ത്യ, ഇംഗ്ലണ്ട് ഓസ്‌ട്രേലിയ എന്നിവർ അടങ്ങിയ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരമാണ് ഇന്ന് നടന്നത്.

Leave a comment