ബിലാൽ ഖാൻ ബ്ലാസ്റ്റേഴ്‌സ് ടീമിൽ: ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയാറം മൽസരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടും. ഇന്ന് നോർത്ത് ഈസ്റ്റിൻറെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. അഞ്ച് മാറ്റങ്ങൾ ആണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉള്ളത്. അതിൽ നിലാൽ ഖാൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് നോർത്ത് ഈസ്റ്റ് ഇന്ന് ഇറങ്ങുന്നത്.
2019 ഡിസംബർ 18 ന് ശേഷം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഹീറോ ഐഎസ്‌എൽ മത്സരമാണിത്. 13 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകൾ നേടിയ നോർത്ത് ഈസ്റ്റ് ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതിനാൽ, ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നേടി റാങ്കിങ്ങിൽ ഉയർന്ന സ്ഥാനം നേടനാകും ടീം ശ്രമിക്കുക. ആദ്യ നാലിൽ നിന്ന് പുറത്തായ കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും സമാനായ ലക്ഷ്യങ്ങളോടെയാകും കളത്തിലിറങ്ങുക.






































