Cricket Top News

ഇന്ത്യയിലെ ബ്രാൻഡ് മൂല്യത്തിൽ മൂന്നാം വർഷവും ഒന്നാമനായി കോഹ്ലി

February 7, 2020

author:

ഇന്ത്യയിലെ ബ്രാൻഡ് മൂല്യത്തിൽ മൂന്നാം വർഷവും ഒന്നാമനായി കോഹ്ലി

തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെ സെലിബ്രിറ്റികളിൽ ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മറ്റു കായികതാരങ്ങളെയും ബോളിവുഡ് താരങ്ങളെയും മറികടന്നാണു കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയത്. 2–ാം സ്ഥാനത്ത് നടൻ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ ഇരട്ടിയാണു പക്ഷേ കോലിയുടെ ബ്രാൻഡ് മൂല്യം.

പട്ടികയിലെ ആദ്യ ഇരുപതിൽ നാലു പേർ ക്രിക്കറ്റ് താരങ്ങളാണ്. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി 9–ാം സ്ഥാനത്തുണ്ട്. സച്ചിൻ തെൻഡുൽക്കർ 15–ാം സ്ഥാനത്തും രോഹിത് ശർമ 20–ാം സ്ഥാനത്തുമാണ്.
ഒരു സെലിബ്രിറ്റിക്ക് ജോലിയിൽനിന്നും പരസ്യങ്ങളിൽനിന്നും ഉൾപ്പെടെ ലഭിക്കുന്ന വരുമാനത്തിന്റെയും പ്രശസ്തിയുടെയും ആനുപാതികമായാണ് ബ്രാൻഡ് വാല്യു കണക്കാക്കുന്നത്.

Leave a comment