Foot Ball Top News

ഇന്ത്യൻ വനിതാ ലീഗിൽ സെമി ഫൈനലിന് അരികിലെത്തി കെങ്ക്റെ എഫ് സി

February 4, 2020

author:

ഇന്ത്യൻ വനിതാ ലീഗിൽ സെമി ഫൈനലിന് അരികിലെത്തി കെങ്ക്റെ എഫ് സി

ഇന്ത്യൻ വനിതാ ലീഗിൽ കെങ്ക്റെ എഫ് സി സെമിഫൈനലിലേക്ക് അടുത്തു. ഇന്ന് നിർണായക മത്സരത്തിൽ ശ്രീഭൂമിയെ പരാജയപ്പെടുത്താൻ കെങ്ക്റെയ്ക്ക് ആയി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കെങ്ക്റെയുടെ വിജയം. ക്യാപ്റ്റനായ സൗമ്യയുടെ ഇരട്ട ഗോളുകളാണ് കെങ്ക്റെയ്ക്ക് വിജയം സമ്മാനിച്ചത്. സൗമ്യയെ കൂടാതെ ആശ കുമാരിയും കെങ്ക്റെയ്ക്ക് വേണ്ടി ഗോൾ നേടി.ഈ വിജയത്തോടെ 9 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്താൻ കെങ്ക്റെയ്ക്ക് ആയി. ഗോകുലം കേരള ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

Leave a comment