ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയെന്ന് രോഹിത് ശർമ
ഇന്ത്യ ഇന്നേവരെ കണ്ടതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയെന്ന് രോഹിത് ശർമ.ക്ഷമ എന്ന ഗുണമാണ് ധോണിയെ ഇതിന് സഹായിച്ചതെന്നും രോഹിത് പറഞ്ഞു.അദ്ദേഹത്തിന്റെ പക്വമായ തീരുമാനങ്ങളുടെ പുറകിൽ അസാമാന്യമായ ക്ഷമാശീലമുണ്ട്.
ഏറ്റവുമധികം കിരീടങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയാണെന്നതും രോഹിത് എടുത്തു പറഞ്ഞു.മൂന്ന് ഐ സി സി ചാമ്പ്യാൻഷിപ്പുകളും അത്ര തന്നെ ഐ പി എൽ കിരീടങ്ങളും ധോണി നേടിയെടുത്തു.അത് ധോണിയുടെ ശാന്തമായ മനോഭാവം കൊണ്ടു കൂടിയാണെന്നും രോഹിത് പറയുന്നു.യുവ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ സൗഹാർദപരമായ പെരുമാറ്റവും രോഹിത് ഓർത്തെടുത്തു.






































