Hockey Top News

ദേശീയ വനിതാ സീനിയര്‍ ഹോക്കിയിൽ ഒഡീഷക്കെതിരെ കേരളത്തിന് തോൽവി

January 30, 2020

author:

ദേശീയ വനിതാ സീനിയര്‍ ഹോക്കിയിൽ ഒഡീഷക്കെതിരെ കേരളത്തിന് തോൽവി

ദേശീയ വനിതാ സീനിയര്‍ ഹോക്കി മൽസരത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. പൂൾ എയിൽ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിന് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരളത്തെ ഒഡീഷയാണ് തോൽപ്പിച്ചത്. കേരളത്തിനെതിരെ മിൿച പ്രകടനമാണ് ഒഡീഷ നടത്തിയത്. മത്സരത്തിൽ ആധിപത്യവും ഒഡീഷക്കായിരുന്നു.അര്‍ച്ചനയുടെ വകയായിരുന്നു കേരളത്തിൻറെ ഗോൾ . ടോപ്പോ ജിവാന്‍ കിഷോരി, കുജുര്‍റോജിത, സുരിന്‍ അഭിനാസി മുക്തി എന്നിവരാണ് ഒഡീഷക്കായി ഗോൾ നേടിയത്.

ബി ഡിവിഷന്‍ ചാമ്ബ്യന്‍ഷിപ്പില്‍ എസ് എസ് ബിയും, ബംഗളൂരുവും സെമിയിൽ പ്രവേശിച്ചു. എസ് എസ് ബി ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകൾക്കാന് തോൽപ്പിച്ചത്. പത്ത് ഗോളുകൾ പിറന്ന മത്സരത്തിൽ എസ്ബിഐക്ക് വേണ്ടി പ്രീതി നാല് ഗോളുകൾ നേടി.

Leave a comment