ധോണിയുടെ റെക്കോഡ് മറികടന്ന് ക്യാപ്റ്റൻ കൊഹ്‌ലി
ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ടി20യിൽ 38 റണ്‍സ് നേടിയതോടെ നായകനെന്ന നിലയിൽ പുതിയ റെക്കോഡ് കൂടി കൊഹ്‌ലി സ്വന്തമാക്കി. മുൻ നായകൻ ധോണിയുടെ റെക്കോഡ് ആണ് കോഹിലി പഴങ്കഥ ആക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന നേട്ടമാണ് കോഹിലി സ്വന്തമാക്കിയത്. ഇതുവരെ ധോണിയുടെ പേരിൽ ആയിരുന്നു ഈ റെക്കോഡ്. 72 മത്സരങ്ങളില്‍ നിന്നും 1112 റണ്‍സ് ആണ് ധോണി ഇതുവരെ നേടിയത്.

ഇന്നലെ 38 റൺസ് കൂടി നേടിയതോടെ 37 മത്സരങ്ങളിൽ നിന്ന് 1126 റണ്‍സ് ആണ് കോഹിലി നേടിയത്. അന്താരാഷ്ട്ര ടി20യിൽ 1273 റണ്‍സ് നേടിയ സൗത്തഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസാണ് ഈ നേട്ടത്തിൽ ഒന്നാമത്. 40 മൽസരങ്ങളിൽ നിന്നാണ് താരം ഇത്രെയും റൺസ് നേടിയിരിക്കുന്നത്.






































