Cricket Top News

രഞ്ജിയിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി

January 30, 2020

author:

രഞ്ജിയിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി

രഞ്ജി ട്രോഫിയിൽ കേരളത്തിൻറെ പരാജയങ്ങൾ തുടരുന്നു. ഇത്തവണ കേരളം ആന്ധ്രപ്രദേശിനോടാണ് തോറ്റത്. ഏഴ് വിക്കറ്റുകൾക്കാണ് കേരളം തോറ്റത്. എല്ലാതവണത്തേയും പോലെ ഇത്തവണയും ബാറ്റിങ്ങിൽ ആണ് കേരളം പരാജയപ്പെട്ടത്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ ആന്ധ്രാപ്രദേശ് 255 റൺസ് നേടി. 93 റൻസിന്റെ ലീഡ് ആണ് ആദ്യം അവർ നേടിയത്.

രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച കേരളത്തെ ആന്ധ്രാപ്രദേശ് 135 റൺസിൽ ഒതുക്കി.43 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 24 റണ്‍സ് നേടിയ രോഹൻ പ്രേം ആണ് രണ്ടാം ഇന്നിങ്ങ്സിൽ കേരളത്തിൻറെ ടോപ് സ്‌കോറർ. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാത്തതാണ് കേരളത്തിൻറെ ഏറ്റവും വലിയ പ്രശ്നം.ആന്ധ്രയ്ക്ക് വേണ്ടി 79 റൺസ് നേടിയ പ്രശാന്ത് ആണ് ഒന്നാം ഇന്നിങ്സിൽ അവരെ 200 കടത്തിയത്.

സ്കോർ: കേരളം 162, 135
ആന്ധ്ര : 255, 43/3.

Leave a comment