Tennis Top News

ഓസ്‌ട്രേലിയൻ ഓപ്പണിൽ അട്ടിമറി ജയം: റാഫേല്‍ നദാലിനെ ഡൊമിനിക് തീം തോൽപ്പിച്ചു

January 30, 2020

author:

ഓസ്‌ട്രേലിയൻ ഓപ്പണിൽ അട്ടിമറി ജയം: റാഫേല്‍ നദാലിനെ ഡൊമിനിക് തീം തോൽപ്പിച്ചു

ഓസ്‌ട്രേലിയ ഓപ്പണിൽ ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്ബ്യന്‍ റാഫേൽ നദാലിനെ യുവ താരം ഡൊമിനിക് തീം പരാജയപ്പെടുത്തി. അട്ടിമറി ജയമാണ് തീം നേടിയത്. നാല് സെറ്റുകൾ നടന്ന മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് തീം ജയിച്ചത് . പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജയിച്ച തീം സെമിയിലേക്ക് മുന്നേറി. ടൈ ബ്രേക്കറിലാണ് തീം മൂന്ന് സീറ്റും ജയിച്ചത്.

നാല് മണിക്കൂർ പത്ത് മിനിറ്റ് നീണ്ട് നിന്ന മത്സരത്തിലാണ് സൂപ്പർ താരത്തെ തീം മലർത്തിയടിച്ചത് . 2009ൽ ആദ്യമായി കിരീടം നേടിയതിന് ശേഷം ഇവിടെ ഇതുവരെ നദാലിന് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. സെമിയിൽ എത്തിയ താരത്തിന് ജര്‍മന്‍ യുവ താരം തന്നെയായ അലക്‌സാണ്ടര്‍ ആണ് എതിരാളി.

Leave a comment