ഐഎസ്എല്‍: ഇന്ന് ഗോവ ഒഡിഷ പോരാട്ടം
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിയൊൻപതാം മത്സരത്തിൽ ഇന്ന് ഗോവ ഒഡിഷയെ നേരിടും. ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മല്‍സരം.രണ്ടും നാലും സ്ഥാനത്തുള്ള ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ആണ് ഒഡീഷ ഇന്ന് ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിൽ മിൿച പ്രകടനമാണ് ഈ സീസണിൽ ഒഡീഷ നടത്തിയിട്ടുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങളും ഒഡീഷക്ക് നിർണായകമാണ്. മുംബൈ സിറ്റി തൊട്ട് പുറകിൽ ഉള്ളതാണ് അവർക്ക് ഭീഷണി.
നിലവിൽ ഗോവ 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒഡീഷ 21 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. തുടർച്ചയായ നാല് ജയങ്ങൾക്ക് ശേഷം ഒഡീഷ കഴിഞ്ഞ കളി തോറ്റിരുന്നു. എന്നാൽ ഗോവ കഴിഞ്ഞ കളിയിൽ ജയിച്ചിരുന്നു. അക്രമണത്തോടെ എതിരാളികളെ തകർക്കുന്ന ഗോവ ഇന്ന് ജയിച്ചാൽ വർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.






































