Cricket Top News

രണ്ടാം ട്വന്റി-20: ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം

January 26, 2020

author:

രണ്ടാം ട്വന്റി-20: ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം

ഓക്‌ലന്‍ഡ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിൽ ന്യൂസിലൻഡ് ബാറ്സ്മാനാർ റൺസ് നേടാൻ വിഷമിക്കുകയായിരുന്ന. 133 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 15/1 എന്ന നിലയിലാണ്. രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ചേർന്ന് 48  റൺസ് ആണ് നേടിയത്. എന്നാൽ പിന്നീട് എത്തിയവർക്ക് വേഗത്തിൽ റൺസ് നേടാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് വീഴുകയും ചെയ്തു. 81-4 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലൻഡിന് പിന്നീട് കരകയറാൻ ആയില്ല. ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടിയപ്പോൾ, ദുബെയും, ഠാക്കൂറും , ബുമ്രയും ഓരോ വിക്കറ്റ് വീതം നേടി.

Leave a comment