ഖലീല്‍ അഹമ്മദ് ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് പുറത്ത്
ന്യൂസിലൻഡ് എ ടീമിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്ന് ഇന്ത്യൻ എ ടീം താരമായ ഖലീല്‍ അഹമ്മദ് പുറത്ത്. പരിക്ക് മൂലമാണ് തരാം പുറത്തായത്. ഏകദിനത്തിൽ മികച്ച പ്രകടനമാണ് തരാം നടത്തിയത്. ഒന്നാം ഏകദിനത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. മൽസരത്തിനിടെ കൈക്കാണ് പരിക്ക് പറ്റിയത്. ഒന്നാം ഏകദിനത്തിൽ താരം രണ്ട് വിക്കറ്റും നേടിയിരുന്നു.
പരിക്കിൽ കൈക്ക് പൊട്ടല്‍ ഉള്ളതിനാൽ ആണ് താരം ടീമിൽ നിന്ന് പുറത്തായത്. തുടര്‍ ചികിസ്തക്കായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തും. ഇടയ്ക്ക് വേണ്ടി 11 ഏകദിനങ്ങളിൽ നിന്ന് 15 വിക്കറ്റ് ഖലീൽ നേടിയിട്ടുണ്ട്.






































