ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിഏഴാം മത്സരത്തിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. സെമി ഫൈനലിലെത്താനുള്ള അവസാന അവസരത്തിനായി, ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുകൾ നേടേണ്ടത് അത്യാവശ്യമായ കേരളത്തിന് ജയം മാത്രമാണ് മുന്നിലുള്ളത്. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു.
ഇതിന് മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണ ജയം ഗോവയ്‌ക്കോപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് കേരളം ജയിച്ചത്.മികച്ച പ്രകടനം നടത്തിയ ഗോവ അവസാന മത്സരത്തിൽ തോറ്റിരുന്നു. എടികെ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 2-0 ന് ആണ് അവർ പരാജയപ്പെട്ടത്. അതിനാൽ ഇന്ന് ജയിക്കേണ്ടത് അവർക്കും അനിവാര്യമാണ്. 13 കളികളിൽ നിന്ന് 24 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്താണ്.13 കളികളിൽ നിന്ന് 14 പോയിന്റുമായി കേരളം എട്ടാം സ്ഥാനത്താണ്.






































