ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ് എഫ് സി മുംബൈ സിറ്റിയെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിആറാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ് സി മുംബൈ സിറ്റിയെ നേരിടും. ഇന്ന് ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആകും മുംബൈ ശ്രമിക്കുക. ഭേദപ്പെട്ട പ്രകടനമാണ് മുംബൈ ഈ സീസണിൽ നടത്തിയത്. ഇന്ന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമാണ് ഹൈദരാബാദ്. ഒരു ജയം മാത്രമാണ് അവർ ഇതുവരെ നേടിയത്. കാര്യമായ ഒന്നും ചെയ്യാൻ കഴിയാത്ത ടീം നിലവിൽ പോയിന്റ് നിലയിൽ ഏറ്റവും താഴെ ആണ്.
രണ്ട് ടീമുകളുടെയും പതിനാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. നിലവിൽ 19 പോയിന്റുള്ള മുംബൈ അഞ്ചാം സ്‌ഥാനത്താണ്. തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റ മുംബൈ കഴിഞ്ഞ മത്സരത്തിൽ ജയിച്ചിരുന്നു. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ഒഡീഷയെ പിന്നിലാക്കി നാലാം സ്‌ഥാനത്ത് എത്താൻ സാധിക്കും. ഈ സീസണിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ജയം മുംബൈക്കൊപ്പമായിരുന്നു.






































