Cricket Top News

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കമാകും

January 24, 2020

author:

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കമാകും

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാലാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരമാണിത്. നിലവിൽ രണ്ട് കളികൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്. നാലാം ടെസ്റ്റ് മൽസരം ജയിച്ച് പരമ്പര സമനിലയിൽ ആക്കാൻ ആകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

ആദ്യ മത്സരത്തിൽ മാത്രമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ബാക്കി രണ്ട് ടെസ്റ്റ് മത്സരവും ഇംഗ്ലണ്ട് ജയിച്ചു. മികച്ച പ്രകടനമാണ് അവർ നടത്തിയത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.

Leave a comment