പാകിസ്ഥാൻ ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്
ബംഗ്ലാദേശിന്റെ മൂന്ന് ഘട്ടമായി നടക്കുന്ന പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ മൽസരം ഇന്ന് നടക്കും. ടി20 പര്യടനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് ഉച്ചക്ക് 2:30ന് ആണ് മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷകള്‍ക്കൊടുവിലാണ് പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കാന്‍ ബംഗ്ലാദേശ് സമ്മതിച്ചത്.
സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ പാകിസ്ഥാനിൽ കൂടുതൽ ദിവസം തങ്ങരുതെന്ന സർക്കറിന്റെ നിർദ്ദേശം അനുസരിച്ചാണ് മൽസരങ്ങൾ മൂന്ന് തവണയായി നടത്തുന്നത്. മൂന്ന് ട്വന്റി-ട്വന്റി മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ കളിക്കുക. ജനുവരി 24,25,26 തിയ്യതികളില്‍ ലാഹോറില്‍ വച്ച് മൂന്ന് ട്വന്റി20 മൽസരങ്ങൾ ആദ്യം നടക്കും. ഫെബ്രുവരി ഏഴുമുതല്‍ 11 വരെ ടെസ്റ്റ് മൽസരങ്ങൾ നടക്കും.ഏപ്രില്‍ 3 ന് കറാച്ചിയില്‍ വച്ച് ഏകദിനവും നടത്തും.






































