ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് ജയം
ഇന്ത്യ ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന മൽസരത്തിൽ ഇന്ത്യ എ ടീമിന് അഞ്ച് വിക്കറ്റ് ജയം. ന്യൂസിലൻഡ് എ ടീം ഉയർത്തിയ 231 റൺസ് ഇന്ത്യ എ ടീം 29.3 ഓവറിൽ അനായാസമായി നേടി. സഞ്ജു സാംസണും, പ്രിത്വി ഷായും മികച്ച പ്രകടനമാണ് നടത്തിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിനെ 48.3 ഓവറില്‍ ഇന്ത്യ 230 റൺസിന് ഓൾഔട്ടാക്കി.
രവീന്ദ്രയും(49), ബ്രൂസ്മാണ്(47) ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. മറ്റാർക്കും ഗണ്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദും അക്സര്‍ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പ്രിത്വി ഷാ(48), മായങ്ക് അഗർവാൾ(29), സഞ്ജു സാംസൺ(39), ശുഭം ഗിൽ(30),സൂര്യകുമാർ യാദവ് (35) എന്നവരുടെ ബാറ്റിങ്ങിൽ അനായാസ ജയം ഇന്ത്യ സ്വന്തമാക്കി.






































