ഐഎസ്എല്ലിൽ ഇന്ന് ബെംഗളുരു എഫ് സി, ഒഡീഷ എഫ് സി പോരാട്ടം
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിനാലാം മൽസരത്തിൽ ബെംഗളുരു എഫ് സി, ഒഡീഷ എഫ് സിയെ നേരിടും. പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ലാത്ത രണ്ട് ടീമുകൾ ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. ഈ സീസണിൽ മികച്ച പ്രകടനംനടത്തിയ ഒഡീഷ ഇന്ന് ബംഗളുരു ഹോം ഗ്രൗണ്ടിൽ ആണ് മത്സരത്തിന് ഇറങ്ങുന്നത്. രണ്ട് ടീമുകളുടെയും പതിനാലാം മൽസരമാണ് ഇന്ന് നടക്കുന്നത്.
പോയിന്റ് നിലയിൽ 13 കളികളിൽ 22 പോയിന്റ് ഉള്ള ബംഗളൂരു എഫ് സി മൂന്നാം സ്ഥാനത്തും, 21 പോയിന്റ് ഉള്ള ഒഡീഷ നാലാം സ്ഥാനത്തുമാണ് ഉള്ളത്. ബെംഗളുരുവിന്റെ മൈതാനത്ത് ബുധനാഴ്ച രാത്രി 7.30നാണ് മത്സരം. ഒഡീഷ കഴിഞ്ഞ നാല് മൽസരങ്ങളിലും തുടർച്ചയായ വിജയിച്ചാണ് എത്തിയിരിക്കുന്നത്. എന്നാൽ ബംഗളൂരു കഴിഞ്ഞ മൽസരത്തിൽ തോറ്റിരുന്നു.






































