ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് പുതിയ ബൗളിംഗ് പരിശീലകൻ
പാകിസ്ഥാൻ ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ബംഗ്ലാദേശിന് പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചു. മുൻ ക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഓട്ടിസ് ഗിബ്സണെയാണ് പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ചാള്‍ ലാങ്വെല്‍ഡറ്റിന് പകരമായിട്ടാണ് ഗിബ്‌സൺ എത്തുന്നത്. ഡിസംബറിൽ ചാള്‍ ലാങ്വെല്‍ഡറ്റിൻറെ കരാർ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകൻ എത്തിയത്.
രണ്ട് വർഷ കരാറിൽ ആണ് ഗിബ്‌സൺ ബംഗ്ലാദേശ് ടീമിൽ എത്തിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ കോച്ചായും ഇംഗ്ലണ്ടിന്റെ ബൗളിങ് പരിശീലകനായും ഗിബ്‌സ് പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് ആരംഭിക്കുന്ന പാകിസ്ഥാൻ ബംഗ്ളാദേശ് പരമ്പരയാണ് ഗിബ്‌സിന്റെ ആദ്യ ദൗത്യം.






































