ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിൽ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിൽ ഹൂഗേ ഡെല്ലിനെ തോൽപ്പിച്ച് റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു. അനായാസ ജയം സ്വന്തമാക്കി നദാൽ തൻറെ 20 മത്തെ ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്. മത്സരത്തിൽ ഒരു സ്ഥലത്ത് പോലും ഹൂഗേയെ മുന്നേറാൻ നദാൽ സമ്മതിച്ചില്ല. ആദ്യ സെറ്റിൽ 6-2 തോൽപ്പിച്ച നദാൽ രണ്ടാം സെറ്റ് 6-3 സ്വന്തമാക്കി.
അരമണിക്കൂർ മാത്രം നീണ്ട് നിന്ന മത്സരത്തിൽ മൂന്നാം സെറ്റില്‍ എതിരാളിക്ക് ഒരു ഗെയിം പോലും നല്‍കാതെയാണ് നദാൽ വിജയിച്ച് കയറിയത്. ഇത്തവണ കിരീടം ഉറപ്പിച്ച് തന്നെയാണ് നദാൽ എത്തിയിരിക്കുന്നത്. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗിനിയും വിജയിച്ചു.






































