ടി20 പരമ്ബരയില്‍ നിന്ന് ശിഖർ ധവാൻ പുറത്ത്
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന് ജനുവരി 24ന് തുടക്കമാകും. പര്യടനത്തിൽ ആദ്യം ടി20 മത്സരങ്ങൾ ആണ് നടക്കുന്നത്. എന്നാൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണർ ശിഖർധവാൻ ടീമിൽ നിന്ന് പുറത്തായി. തോളിന് പരിക്കേറ്റതിനെ തുടർന്നാണ് താരം ടീമിൽ നിന്ന് പുറത്തായത്. പരിക്ക് ഭേദമാകാൻ സമയം എടുക്കും എന്നതിനാൽ താരത്തിന് ടീമിൽ കളിക്കാൻ സാധിക്കില്ല.
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുമ്പോൾ ആണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്ക് മൂലം താരം മൂന്നാം ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ എത്തിയിരുന്നില്ല. കെ എൽ രാഹുൽ ആണ് ധവാന് പകരം രോഹിതിനൊപ്പം ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തത്. കുറച്ചുകാലങ്ങളായി ധവാനെ പരിക്ക് പിന്തുടരുകയാണ്. ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ചിരുന്ന താരം പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായ നാൾ മുതൽ പരിക്ക് വേട്ടയാടുകയാണ്. ന്യൂസിലൻഡിനെതിരായ ടി20യിൽ ധവാന് പകരം ആരെത്തുമെന്ന് ബിസിസിഐ ഇതുവരെ പറഞ്ഞട്ടില്ല.അഞ്ച് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.






































