Tennis Top News

ജയത്തോടെ ഓസ്‌ട്രേലിയൻ ഓപ്പണ് തുടക്കം കുറിച്ച് റോജര്‍ ഫെഡറർ

January 21, 2020

author:

ജയത്തോടെ ഓസ്‌ട്രേലിയൻ ഓപ്പണ് തുടക്കം കുറിച്ച് റോജര്‍ ഫെഡറർ

ഓസ്ട്രേലിയന്‍ ഓപ്പണിൽ ഇന്നലെ നടന്ന പുരുഷ സിംഗിൾസ് മൽസരത്തിൽ റോജര്‍ ഫെഡറർക്ക് ജയം. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെ ആണ് ഫെഡറർ തോൽപ്പിച്ചത്. ഈ സീസണിലെ ഫെഡററിൻറെ ആദ്യ ജയമാണിത്. 81 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ മൂന്ന് സെറ്റിലും ആധിപത്യം പുലർത്താൻ റോജര്‍ ഫെഡറർക്ക് ആയി.

 

സീസണിലെ ആദ്യ ടൂർണമെന്റ് കളിക്കുന്ന ഫെഡറർ, ഏഴാമത്തെ ഓസ്‌ട്രേലിയൻ കിരീടം തേടി ഇറങ്ങിയ ഫെഡറർ തുടക്കം ഗംഭീരമാക്കി. മറ്റൊരു മത്സരത്തിൽ ഇറ്റാലിയന്‍ താരം മതിയോ ബെരേറ്റിനിയും ജയത്തോടെ തുടങ്ങി.

സ്‌കോര്‍: 3-6, 2-6, 2-6.

Leave a comment