Cricket Top News

രഞ്ജി ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാന് ഇന്നിങ്‌സിനും 96 റണ്‍സിൻറെയും തകർപ്പൻ ജയം

January 21, 2020

author:

രഞ്ജി ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാന് ഇന്നിങ്‌സിനും 96 റണ്‍സിൻറെയും തകർപ്പൻ ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരെ കേരളത്തിന് വമ്പൻ തോൽവി. വെറും ഒന്നര ദിവസം മാത്രം നീണ്ട് നിന്ന മൽസരത്തിൽ ഇന്നിങ്‌സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. റേഞ്ചിയിലെ കേരളത്തിൻറെ നാലാം തോൽവിയാണിത്. പരുക്കേറ്റ റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്ബി എന്നിവരുടെ അഭാവവും, സഞ്ജു സാംസണ്‍, സന്ദീപ് വാരിയര്‍ എന്നിവർ ഇന്ത്യ എ ടീമിൻറെ ഭാഗമായി ന്യൂസിലൻഡിലേക്ക് പോയതും കേരളത്തിന് വിനയായി.

ഒന്നാം ഇന്നിങ്ങ്‌സിൽ കേരളത്തെ 90 റൺസിന് പുറത്താക്കിയ രാജസ്ഥാൻ മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനമാണ് നടത്തിയത്. 268 റൺസാണ് രാജസ്ഥാൻ ഒന്നാം ഇന്നിങ്ങ്സിൽ നേടിയത്. 178 റൺസിന്റെ ലീഡുമായാണ് രാജസ്ഥാന്റെ ഒന്നാം ഇന്നിങ്ങ്‌സ് അവസാനിച്ചത്. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച കേരളത്തിൻറെ അവസ്ഥ ദയനീയമായിരുന്ന . 82 റൺസിന് കേരളത്തെ രാജസ്ഥാൻ ഓൾഔട്ടാക്കി. ആറ് വിക്കറ്റ് നേടിയ ശർമ്മയാണ് കേരളത്തെ തകർത്തത് . ഒന്നാം ഇന്നിങ്ങ്‌സിൽ ഓപ്പണര്‍ വൈ ബി കോട് ഹരി(92), രാജേഷ്(67) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് രാജസ്ഥാൻ മികച്ച സ്‌കോറിൽ എത്തിയത്. എന്നാൽ ഇവരൊഴികെ ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന അഞ്ച് വിക്കറ്റ് നേടി.

Leave a comment