Cricket Top News

2020ലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി കോഹ്‌ലിയും പിള്ളേരും

January 20, 2020

author:

2020ലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി കോഹ്‌ലിയും പിള്ളേരും

ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന പരമ്പരയിലെ മൂനാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കെറ്റിന്റെ ആധികാരിക വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ അനായാസ ജയം സ്വാന്തമാക്കി. ഓസ്‌ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 47.3 ഓവറില്‍ ഇന്ത്യ വിജയം സ്വാന്തമാക്കി. ജയത്തോടെ ഇന്ത്യ ഈ വർഷത്തെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി,ശ്രേയസ് അയ്യർ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പരിക്ക് മൂലം ധവാന് പകര കെ എൽ രാഹുൽ ആണ് ഇന്നലെ രോഹിത്തിനൊപ്പം ഓപ്പണർ ആയി എത്തിയത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് നേടി. കെ എൽ രാഹുൽ പുറത്തായതിന് ശേഷം നായകനും, ഉപനായകനും ചേർന്ന് മൽസരം ഇന്ത്യയുടെ വരുതിയിൽ ആക്കി. ഓസ്‌ട്രേലിയ ബൗളർമാരെ രണ്ട് പേരും തലങ്ങും വിലങ്ങും പായിച്ചു. 137 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. കോഹിലിയും പുറത്തായതിന് ശേഷം ശ്രേയസ് അയ്യർ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. രോഹിത് ശർമ്മ 128 പന്തില്‍ 119 റണ്‍സ് നേടിയപ്പോൾ. കോഹിലി  91 പന്തില്‍ 89 റൺസ് നേടി.

സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിൽ എത്തിച്ചത്. സ്മിത്ത്- ലബുഷെയ്ന്‍ സഖ്യമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 4 വിക്കറ്റ് നേടിയപ്പോൾ വീന്ദ്ര ജഡേജ രണ്ടും,സെയ്നിയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായ ഓസ്‌ട്രേലിയയെ സ്മിത്ത്- ലബുഷെയ്ന്‍ സഖ്യമാണ് കരകയറ്റിയത്‌. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 127 റൺസ് ആണ് നേടിയത്.  ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19) എന്നിവർ പെട്ടെന്ന് പുറത്തായത് ഓസ്‌ട്രേലിയക്ക് വിനയായി. പിന്നീട് സ്മിത്തും-ലബുഷെയ്നും ചേർന്ന് സ്‌കോർ ഉയർത്തി.എന്നാൽ 54 റൺസ് എടുത്ത് ലബുഷെയ്ന്‍ പുറത്തായതോടെ ഓസ്‌ട്രേലിയയെ ഒറ്റയ്ക്ക് സ്മിത്ത് ആണ് മുന്നോട്ട് കൊണ്ടുപോയത്. അവസാന ഓവറുകളില്‍ മുഹമ്മദ് ഷമി മികച്ച ബൗളിങ്ങ് കാഴ്ചവെച്ചു.

Leave a comment