Cricket Top News

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക്

January 20, 2020

author:

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക്

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക്. രണ്ടാം ഇന്നിങ്ങ്‌സിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട അവർക്ക് 6 വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 102/6 എന്ന നിലയിലാണ്. 13 റൺസുമായി വെർനോൺ ഫിലാൻഡറും, അഞ്ച് റൺസുമായി കേശവ് മഹാരാജുമാണ് ക്രീസിൽ. ആദ്യ ഇന്നിങ്ങ്‌സിലേത് പോലെ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. 36 റൺസ് എടുത്ത ഫാഫ് ഡുപ്ലെസി ആണ് രണ്ടാം ഇന്നിങ്സിലെ ടോപ് സ്‌കോറർ. ജോ റൂട്ട് ആണ് ഇത്തവണ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കക്ക് 188 റൺസ് ആണ് വേണ്ടത്.

ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 499 റണ്‍സ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 209ൽ അവസാനിച്ചു. 208/6 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച അവർക്ക് ശേഷിച്ച നാല് വിക്കറ്റ് ഒരു റൺസ് എടുക്കുന്നതിനിടയിൽ നഷ്ടമായി. 63 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക്  ആണ് സ്‌കോർ 200 കടത്തിയത്. ഒന്നാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി ഡൊമിനിക്ക് അഞ്ചും, ബോർഡ് മൂന്നും വിക്കറ്റ് നേടി. പിന്നീട് ഫോളോ ഓണ്‍ വഴങ്ങി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്ങ്‌സിലേത്പോലെ ബാറ്റസ്മാൻമാർ പെട്ടെന്ന് തന്നെ പുറത്തായി.

Leave a comment