Cricket Top News

അണ്ടർ 19 ലോകകപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

January 20, 2020

author:

അണ്ടർ 19 ലോകകപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിന് കഴിഞ്ഞ ദിവസം തുടക്കമായി. ടൂർണമെന്റിലെ ഇന്ത്യയുടെ ആദായ മൽസരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ശ്രീലങ്കയെയാണ് തോൽപ്പിച്ചത്. 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌തെ ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ ഇന്ത്യ  45.2 ഓവറില്‍ 207 ന് ഓൾഔട്ടാക്കി. അനായാസ ജയമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. ബൗളിങ്ങിലും, ബാറ്റിങ്ങിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ അവസാന ഓവറുകളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധ്രുവ് ജോറലും, സിദ്ധേഷ് വീറും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് സ്‌കോർ 297ൽ എത്തിച്ചത്. ജൂറല്‍ 52 റണ്‍സും, വീര്‍ 44 റണ്‍സുമെടുത്തു. ബൗളിങ്ങിൽ ആകാശ്, സിദ്ധേഷ്, രവി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. രവിന്ദു രസന്ത(49), നിപുണ്‍ ധനഞ്ജയ(50) കമില്‍ മിഷാര(39)  എന്നിവർ മാത്രംന ശ്രീലങ്കൻ നിയറയിൽ തിളങ്ങിയത്.

Leave a comment