ഒൻറിക്ക് പകരം ഒൻറി മാത്രം !!
പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ .. ആ ചോദ്യത്തിന് തിയറി ഒൻറിക്ക് മുകളില്‍ ഒരുത്തരം ഉണ്ടാകുമെന്ന് തോന്നുന്നില്ല…. 9 വര്‍ഷങള്‍ ആഴ്സണലെന്ന നോര്‍ത്ത് ലണ്ടന്‍ ക്ളബിന്റെ മുഖചിത്രമായിരുന്നു അയാള്‍… ഏത് നിമിഷവും ഗോള്‍ നേടാം എന്ന പ്രതീതി ഉണ്ടാക്കിയ താരം… അലന്‍ ഷിയറെ പോലെ.. റുഡ്വാന്‍ നിസ്റ്റല്‍ റൂയിയെ പോലെ .. മൈക്കിള്‍ ഓവനെ പോലെ ഗോള്‍ പോര്‍ച്ചര്‍മാര്‍ ഇംഗളീഷ് ഫുട്ബോളിനെ അടക്കി വാണിരുന്നു..പക്ഷേ തിയറി ഒൻറി വ്യത്യസ്തനായിരുന്നു…ശാരീരികതയും അറ്റലറ്റിക്സവും കൊണ്ട് എതിര്‍ ഡിഫന്‍സുകളുടെ മുനയൊടിച്ച അയാളില്‍ വേഗതയും ഡ്രീബ്ളിങ് സ്കില്ലും ഒത്ത് ചേര്‍ന്നിരുന്നു…ക്രത്യതയാര്‍ന്ന തിരുമാനങളും സബ് ലൈം ടച്ചസും അസാമാന്യമായ ഫിനിഷിങ് പാടവവും ഗോളവസരങളൊരുക്കുവാനുളള കഴിവും ഹെന്‍ററിയെ ഇംഗളീഷ് പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും സ്ട്രൈക്കര്‍ ആക്കി മാറ്റി…”പ്രീമിയര്‍ ലീഗിലെ റൊണാള്‍ഡോ(R9) എന്ന് ഞാനയാളെ വിശേഷിപ്പിക്കും…പരിക്കേല്‍ക്കുന്നതിന് മുമ്പ് തന്റെ പ്രതാപകാലത്ത് ലോകഫുട്ബോളിലെ പൂര്‍ണ്ണനായ സ്ട്രൈക്കര്‍ ആയിരുന്ന റോണോ…അയാളുടെ പ്രീമിയര്‍ ലീഗ് പതിപ്പായിരുന്നു ഒൻറി… മധ്യ നിരയില്‍ നിന്ന് പോലും പന്തുമായി കുതിച്ച് ഗോളുകള്‍ നേടാന്‍ കഴിവുണ്ടായിരുന്നു അയാള്‍ക്ക് ….മുന്‍ ആഴ്സണല്‍ സ്ട്രൈക്കര്‍ അലന്‍ സ്മിത്ത് 2004-05 ല്‍ അയാളെ പറ്റി പറഞ്ഞത് ”I have to say I haven’t seen a player like him. He’s an athlete with great technical ability and a tremendous desire to be the best.” ഗോളടിയോടൊപ്പം അസാധ്യമായ ക്രിയേറ്ററുമായിരുന്നു അയാള്‍ . 2002 മുതല്‍ 2005 വരെ മാത്രം അയാള്‍ നേടിയത് 50 തോളം അസിസ്റ്റുകളായിരുന്നു.
1999ലാണ് ഒൻറി എന്ന 21 കാരന്‍ ആഴ്സണലില്‍ എത്തുന്നത്… 1998 ലോകകപ്പ് ജേതാക്കാളായ ഫ്രാന്‍സിലും മുന്‍ ക്ളബുകളായ മൊണോക്കയിലും യുവന്‍റസിലും വിങറായി കളിച്ച ഹെന്‍ററിയെ സ്ട്രൈക്കര്‍ ആയാണ് വെങറവതരിപ്പിച്ചത്…തന്റെ ആദ്യ 8 കളികളില്‍ ഗോള്‍ നേടുന്നതിലയാള്‍ പരാജയപെട്ടപ്പോള്‍ മറ്റൊരു പരാജയ സൈനിങ്ങ് ആയി എഴുതി തളളിയവറേറെ… പക്ഷേ അവിടെ നിന്ന് ഒൻറി തിരിച്ച് വരികയായിരുന്നു…26 ഗോളുകള്‍ നേടിയാണ് ആ സീസണയാള്‍ അവസാനിപ്പിച്ചത്. ഡെന്നീസ് ബെര്‍ഗ്കാംബിനോടൊപ്പം ചേര്‍ന്ന് ആഴ്സണലിന്റെ എതിര്‍ ഗോള്‍ പോസ്റ്റുകളെ നിരന്തരമായയാള്‍ വിറപ്പിച്ച് കൊണ്ടിരുന്നു. പരിക്കുമൂലം പകുതിയിലേറെ മത്സരങള്‍ നക്ഷടപെട്ട തന്റെ അവസാന സീസണൊഴികെ എല്ലാ സീസണിലും അയാള്‍ ആഴ്സണലിനായി 20 തിലധികം ഗോളുകള്‍ നേടി…2001-02 സീസണ്‍ മുതല്‍ 2005-06 സീസണ്‍ വരെ തുടര്‍ച്ചയായി 30 ലധികം ഗോളുകളും. 2003-04 സീസണില്‍ 30 ഗോളുകളാണ് ഇപിലില്‍ നിന്ന് മാത്രം ഒൻറി നേടിയത്. രണ്ട് പ്രീമിയര്‍ ലീഗുകളും രണ്ട് FA കപ്പുകളും ഫെര്‍ഗി യുഗത്തില്‍ ആഴ്സണലിനായി നേടിയെടുത്തു. 2003 ബാലണ്‍ ഡി ഓറില്‍ നെദ്വദിന് പുറകില്‍ രണ്ടാമതായി. അതേ വര്‍ക്ഷം ഫിഫയുടെ ബെസ്റ്റ് പ്ളെയര്‍ അവാര്‍ഡില്‍ സിദാന് പുറകില്‍ രണ്ടാമതും. തൊട്ടടുത്ത വര്‍ഷം ഫിഫ ബെസ്റ്റ് പ്ളെയര്‍ അവാര്‍ഡില്‍ ഡീഞ്ഞോക്ക് പുറകില്‍ രണ്ടാമതായി..228 ഗോളുകളോടെ അഴ്സണലിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ ആയി…
2007 ല്‍ അയാള്‍ ആഴ്സണലിനോട് വിടപറഞ്ഞു. ബാഴ്സിലോണയില്‍ ഒരു വര്‍ഷം 6 കിരീടങള്‍ എന്ന അപൂര്‍വ നേട്ടവും തുടര്‍ച്ചയായി ലീഗുകളും നേടി…എങ്കിലും ആഴ്സണലിലെന്ന പോലെ ക്ളബിന്റെ പ്രതീകം ആയിരുന്നില്ലയാള്‍..റൊണാള്‍ഡീഞ്ഞോയും മെസ്സിയും ആയിരുന്നു ബാഴ്സയുടെ പ്രതീകങളെെങ്കിലും ഒൻറി കളികളത്തെ കീഴ്പെടുത്തി കൊണ്ടിരുന്നു….
തിയറി ഒൻറിയെന്നത് ആഴ്സണലിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ എന്നോ ചരിത്രമെന്നോ മാത്രമല്ല എഴുതപെടെണ്ടത്…അയാള്‍ അവരുടെ എക്കാലത്തെയും പ്രതീകവുമായിരുന്നു…ഇംഗളണ്ടിനപ്പുറം ആഴ്സണലിന് ഏറ്റവും അധികം ഫാന്‍സ് സൃഷ്ടിച്ച താരം…ഒരുപാട് പേര്‍ തങളുടെ ബാല്യത്തിന്റെ വസന്തമായി ഗ്രഹാത്വരുത്തിന്റെ ഓര്‍മ്മകളില്‍ ആഴ്സണലിനെ സ്നേഹിക്കുന്നതിന് കാരണഭൂതന്‍..അയാളുടെ കാലങള്‍ക്ക് ശേഷം ഒരിക്കലും അവര്‍ ”തോല്‍പ്പിക്കാനാവാത്തവര്‍” എന്നൊരു വികാരം സൃഷ്ടിച്ചിട്ടില്ല എന്നത് തന്നെയാണ് അയാളുടെ മഹത്വം. 2012 ലിടക്ക് പ്രായമേറിയ ഒൻറി ആഴ്സണലില്‍ ലോണിലെത്തിയപ്പോഴും അയാള്‍ ഉയര്‍ത്തിയത് തോല്‍ക്കാന്‍ മനസ്സില്ലാത്തവന്റെ വിജയ തൃഷ്ണയായിരുന്നു…..
Rayemon Roy






































