Cricket Top News

ബി സി സി ഐ ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

January 19, 2020

author:

ബി സി സി ഐ ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

ബിസിസിഐ പുതിയ ഇന്ത്യൻ ടീം സെലക്ടർസിനുള്ള അപേക്ഷ ക്ഷണിച്ചു.  പുരുഷന്മാരുടെ ജൂനിയര്‍ – സീനിയര്‍ ടീമുകള്‍ക്കും വനിതകളുടെ സീനിയര്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ടര്‍മാര്‍ക്കാണ് അപേക്ഷ ക്ഷണിച്ച.ത് അപേക്ഷിക്കുന്ന ആൾക്കുണ്ടാകേണ്ട ക്വാളിഫിക്കേഷൻ 5 വർഷം മുമ്പ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആൾ ആയിരിക്കണം 7 ടെസ്റ്റ്  / 30 ഫസ്റ്റ് ക്ലാസ് മൽസരം / 10ഏകദിനവും, 20 ഫസ്റ്റ് ക്ലാസ്മൽസരങ്ങളും കളിച്ചിരിക്കണം.ഇത്രെയും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റേയും ഗഗന്‍ ഖോഡയുടേയും കാലാവധിയാണ് അവസാനിക്കുന്നത്. എന്നാൽ ശരണ്‍ദ്ദീപ് സിംഗ്,ദേവാംഗ് ഗാന്ധി, ജിതിന്‍ പരഞജ്‌പെ എന്നിവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധി ഉണ്ട്.

ബിസിസിഐ നിയോഗിച്ച ഉപദേശക സമിതിയാണ് സെലക്ടര്‍മാരെ തെരഞ്ഞെടുക്കുക. മദന്‍ലാല്‍, ഗൗതം ഗംഭീര്‍, സുലക്ഷണ നായിക് എന്നിവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്. വനിതകളുടെ സെലക്ഷന്‍ കമ്മിറ്റിയില്‍ മൊത്തം അഞ്ച് ഒഴിവുകളാണ് ഉള്ളത്. നാലു വര്‍ഷമായിരിക്കും പുതിയതായി തിരഞ്ഞെടുക്കുന്ന സെലക്ടർമാരുടെ കാലാവധി.  നിലവിലുള്ള സെലക്ടർമാർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാളാവും സെലക്ഷന്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. അപേക്ഷിക്കാൻ ഉള്ള പ്രായപരുധി 60 വയസാണ്.

 

Leave a comment