പാക് സൂപ്പര്‍ താരം മൊഹമ്മദ് ഹഫീസ് വിരമിക്കൽ പ്രഖ്യാപിച്ചു
പാകിസ്ഥാൻ ക്രിക്കറ്റ് താരം മൊഹമ്മദ് ഹഫീസ് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിന് ശേഷം താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അറിയിച്ചു. പാകിസ്ഥാനിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ താരം കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം താരം ഇതുവരെ ടീമിൽ കളിച്ചിട്ടില്ല. വിരമിക്കാൻ പറ്റിയ സമയമാണെന്ന് താരം പറഞ്ഞു.
പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഹഫീസ്. 2003 ല്‍ ആണ് താരം പാകിസ്ഥാന് വേണ്ടി ആദ്യമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ടെസ്റ്റിൽ 55 മത്സരങ്ങൾ കളിച്ച താരം 3652 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 218 മത്സരങ്ങളിൽ നിന്ന് 6614 റൺസും, 89 ടി20 മൽസരങ്ങളിൽ നിന്ന് 1908 റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ താരം 139 വിക്കറ്റും നേടിയിട്ടുണ്ട്.






































