അണ്ടര്‍-19 ലോകകപ്പ്; ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഫ്‌ഗാന് തകർപ്പൻ ജയം
ജൊഹാനസ്ബര്‍ഗ് : അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 29.1 ഓവറില്‍ 129 റണ്‍സിന് അഫ്‌ഗാൻ ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാൻ 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്‌ഷ്യം നേടി.
അനായാസ ജയമാണ് അഫ്ഗാൻ നേടിയത്. ക്യാപ്റ്റന്‍ ബ്രൈസ് പാഴ്സണും(40), ജെറാള്‍ഡ് കോയറ്റ്സീയും(38), ല്യൂക് ബ്യൂഫോര്‍ട്ടും(25) എന്നിവർ് മാത്രമാണ് അഫ്ഗാന് വേണ്ടി പൊരുതിയത്. ഇവര മൂന്ന് പേര് മാത്രമാണ് രണ്ടക്കം കണ്ടത്. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആറ് വിക്കറ്റെടുത്ത സ്പിന്നര്‍ ഷഫീഖുള്ള ഗഫാരിയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ അഫ്ഗാന് വേണ്ടി ഇമ്രാനും, ഇബ്രാഹിമും അർദ്ധശതകം നേടി.






































