Foot Ball Top News

ഐഎഎസ്എൽ : ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ സിറ്റി

January 18, 2020

author:

ഐഎഎസ്എൽ : ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ സിറ്റി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി മത്സരത്തിൽ മുംബൈക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ബംഗളൂരുവിനെ തോൽപ്പിച്ചത്. ജയത്തോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകൾ ശക്തമാക്കി. ജയത്തോടെ പോയിന്റ് നിലയിൽ ഒന്നാമതെത്താം എന്ന് കരുതിയ ബംഗളൂരു നിലവിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ്.മുംബൈക്ക് ഇപ്പോൾ 13 കളികളിൽ നിന്ന് 19 പോയിന്റാണ് ഉള്ളത്.

ബംഗളൂരുവിന്റെ പിഴവുകൾ ആണ് മുംബൈ ഗോളുകളാക്കി മാറ്റിയത്. മൗദു സൊഗുവും, അമിനെ ചെര്‍മിറ്റിയും ആണ് മുംബൈക്ക് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ പതിമൂന്നാം മിനിറ്റിൽ മുംബൈ ആദ്യ ഗോൾ നേടി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ പിഴവാണ് ആദ്യ ഗോളിൽ കലാശിച്ചത്. സമനില ഗോൾ നേടാൻ ഛേത്രിയും സംഘവും ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം പകുതിയിൽ ഖാബ്രയുടെ പിഴവിൽ ചെര്‍മിറ്റി മുംബൈക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്.

Leave a comment