Cricket Top News

രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് വിജയം

January 18, 2020

author:

രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് വിജയം

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 341 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയയുടെ ഇന്നിങ്ങ്‌സ് 301 റൺസിൽ അവസാനിച്ചു.  49.1 ഓവറില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ ഓൾഔട്ടാക്കി. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ ഇപ്പോൾ ഒപ്പത്തിനൊപ്പമെത്തി. മൂന്നാം ഏകദിനം ഞായറാഴ്ച്ച ബെംഗളൂരുവില്‍ നടക്കും. ഇന്ത്യക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റ് നേടി.

341 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വാർണറെ ആദ്യം നഷ്ടമായി. പിന്നീട് ആരോൺ ഫിഞ്ചിനെയും അവർ നഷ്ട്ടമായി. നാലാമനായി എത്തിയ  ലബൂഷെയ്നും, സ്മിത്തും ചേർന്ന് സ്‌കോർറിൻറെ വേഗത കൂട്ടി.  ലബൂഷെയ്ൻറെ ആദ്യ ഏകദിന മത്സരമായിരുന്നു ഇത്.47 പന്തില്‍ 46 റൺസ് ആണ് താരം നേടിയത്. 38ാം ഓവറില്‍ രണ്ട് വിക്കറ്റുകൾ നേടി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുല്‍ദീപിനായി. 98 റൺസ് എടുത്ത് സ്മിതിനെയും, അലക്‌സ് കാരിയെയും കുൽദീപ് പുറത്താക്കി. പിന്നീട് വന്നവർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. 102 പന്തില്‍ 98 റണ്‍സ് നേടിയ സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ശിഖർ ധവാൻ(96), കെ എൽ രാഹുൽ(80), കൊഹ്‌ലി(78), രോഹിത് ശർമ്മ(42) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിനിൽ ആണ് ഇന്ത്യ 340 റൺസ് നേടിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത്തും ധവാനും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസ് ആണ് നേടിയത്. 44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ആദം സാംപയാണ് പുറത്താക്കിയത്. പിന്നീടെത്തിയ കോഹിലിയും ധവാനും ചേർന്ന് സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നടത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് ആണ് നേടിയത്.

പിന്നീടെത്തിയ ശ്രേയസ് അയ്യർ പെട്ടെന്നു തന്നെ പുറത്തായി. നാലാമനായി എത്തിയ കെ എൽ രാഹുലുമായി ചേർന്ന് കൊഹ്‌ലിയെ ഇന്ത്യയുടെ സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. നാലാം വിക്കറ്റിൽ 74 റൺസ് ഇരുവരും ചേർന്ന് നേടി. അവസാന ഓവറുകളിൽ രാഹുൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് സ്‌കോർ 340ൽ എത്തിയത്. ആദ്യ മൽസരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റ് നേടി.

 

 

Leave a comment