Cricket Top News

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 256 റൺസ് വിജയലക്ഷ്യം

January 14, 2020

author:

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 256 റൺസ് വിജയലക്ഷ്യം

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 256 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മധ്യനിര തകർന്നടിഞ്ഞതാണ് വിനയായത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 49.1ഓവറിൽ 255 റൺസിന് ഇന്ത്യ ഓൾഔട്ട് ആയി. ശിഖർ ധവാൻ, ലോകേഷ് രാഹുലും മാത്രമാണ് മിൿച പ്രകടനം നടത്തിയത്. ഓസ്‌ട്രേലിയയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ഇന്ത്യ തകരുകയായിരുന്നു. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ നേടി.പാറ്റ് കമ്മിൻസ്, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

തുടക്കം മുതൽ പിഴച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് 13ൽ നഷ്ടമായി. രോഹിത് ശർമ്മയെയാണ് നഷ്ടമായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ധവാനും, കെ എൽ രാഹുലും ചേർന്ന് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് നേടി. ശിഖര്‍ ധവാന്‍ 91 പന്തില്‍ 74, കെ എല്‍ രാഹുല്‍ 61 പന്തില്‍ 47 റൺസും നേടി. പിന്നീടെത്തിയ കോഹിലിയും, ശ്രേയസ് അയ്യരും, പന്തും, ജഡേജയും പെട്ടെന്ന് തന്നെ പുറത്തായി.

Leave a comment