രഞ്ജി ട്രോഫിയിൽ കേരളത്തിൻ ലീഡ്
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം ആരംഭിച്ച ടെസ്റ്റിൽ കേരളത്തിന് ലീഡ്. ഒന്നാം ഇന്നിങ്ങ്‌സിൽ പഞ്ചാബിനെ കേരളം 218 റൺസിൽ പുറത്താക്കി. 9 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച വിക്കറ്റ് നഷ്ടമായിഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 88-5 എന്ന നിലയിലാണ്. രണ്ടാം ഇന്നിങ്ങ്‌സിലും കേരളത്തോണ് ബാറ്റിങ്ങ് തകർച്ചയാണ്. നിലവിൽ കേരളത്തിന് 97 റൺസ് ആണ് ലീഡ്. മുഹമ്മദ് അസറുദീനും(8), സൽമാൻ നിസാർ(7) എന്നിവരാണ് ക്രീസിൽ.
കേരളത്തിന്റെ 227 റൺസ് പിന്തുടർന്ന പഞ്ചാബിനെ നിധീഷ് ആണ് എറിഞ്ഞിട്ടത്. തകർപ്പൻ ബൗളിങ്ങ് കാഴ്ചവെച്ച നിധീഷ് ഏഴ് വിക്കറ്റ് നേടി. പഞ്ചാബിന് വേണ്ടി നായകൻ മൻദീപ് സിംഗ് പുറത്താകാതെ 71 റൺസ് നേടി. രണ്ടാം ഇന്നിങ്ങ്‌സിൽ റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10), വിഷ്‌ണു വിനോദ്(8) എന്നിവരാണ് പുറത്തായത്. സൽമാൻ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ ഒന്നാം ഇന്നിങ്സിൽ 227ൽ എത്തിച്ചത്. സൽമാൻ പുറത്താകാതെ 91 റൺസ് നേടി. റോബിൻ ഉത്തപ്പ 48 റൺസും നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുൻനിര ബാറ്സ്മാന്മാരെല്ലാം പെട്ടെന്ന് തന്നെ പുറത്തായി. 157 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നിസാറിന്റെ ഇന്നിങ്സ്. 28 റണ്‍സ് എടുത്ത അക്ഷയ് ചന്ദ്രന്‍, 20 വിഷ്ണു വിനോദ് എന്നിവർ മാത്രമാണ് ചെറിയ പിന്തുണ നൽകിയത്.






































