എടികെയുടെ ബലഹീനതകൾ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് എൽകോ ഷട്ടോറി
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എടികെയെ നേരിടും. അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരായ ഉഗ്രൻ വിജയത്തിന് ശേഷം മികച്ച ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക.ഐഎസ്എൽ ഉദ്ഘാടന ദിനത്തിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. കൊച്ചിയിൽ വച്ചു നടന്ന മത്സരത്തിൽ 2-1 എൽകോ ഷട്ടോറിയുടെ കുട്ടികൾ വിജയം സ്വന്തമാക്കിയിരുന്നു.
“ഓപ്പണിംഗ് ഗെയിം, അവർക്ക് ഞങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ഞങ്ങൾക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കാരണം അത് ആദ്യ ഗെയിം ആയിരുന്നു. ഈ ഗെയിം, അവരുടെ ബലഹീനതകൾ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം, അവ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് എനിക്കറിയാം. എന്നാൽ അവസാനം, കളിക്കാർ അതിനനുസരിച്ച് കളിക്കണം. അതിനാൽ, എനിക്ക് ഒരു നല്ല പ്ലാൻ ഉണ്ട്. കഴിഞ്ഞ ആഴ്ച, ഞങ്ങൾ ഹൈദ്രാബാദിനെതിരെ വിജയിച്ചു, ഇത് കളിക്കാർക്ക് ആത്മവിശ്വാസം നൽകി. അത് എല്ലായ്പ്പോഴും നല്ലതാണ്” എന്ന പത്രസമ്മേളനത്തിൽ എൽകോ ഷട്ടോറി പറഞ്ഞു.






































