Foot Ball Top News

ഐഎസ്എൽ: മുംബൈയെ തകർത്ത് ഒഡീഷ

January 12, 2020

author:

ഐഎസ്എൽ: മുംബൈയെ തകർത്ത് ഒഡീഷ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ,മത്സരത്തിൽ മുംബൈ സിറ്റി എഫ് സിയെ തകർത്ത് ഒഡീഷ പോയിന്റ് നിലയിൽ നാലാമതെത്തി.  തകർപ്പൻ പ്രകടനമാണ് ഒഡീഷ നടത്തിയത്. ജയത്തോടെ ഒഡീഷ പ്ലേ ഓഫ് സാധ്യത നിലനിർത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു  ഒഡീഷയുടെ വിജയം. രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളുകളും പിറന്നത്. ജയത്തോടെ 12 കളികളിൽ നിന്ന് 18 പോയിന്റ് നേടി. ഒഡീഷയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

അരിഡാനെ,ഹെര്‍ണാണ്ടസ് എന്നിവരാണ് ഒഡീഷക്ക് വേണ്ടി ഗോളുകൾ നേടിയത്. തിരിച്ചടിക്കാൻ മുംബൈ ശ്രമങ്ങൾ നടത്തിയെങ്കിലും അത് ഫലം കാണാതെ പോയി. മുംബൈ സിറ്റിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. മത്സരത്തിൽ മുംബൈയെക്കാൾ മികച്ച പ്രകടനം ഒഡീഷയാണ് കാഴ്ചവെച്ചത്.  കൃത്യമാർന്ന പാസുകളും, മികച്ച ഡിഫൻസുമായി അവർ ഗ്രൗണ്ടിൽ നിറഞ്ഞുനിന്നു.

Leave a comment